Image

വിദ്യാര്‍ഥികളുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു; മദ്രാസ് ഐഐടിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

Published on 19 November, 2019
വിദ്യാര്‍ഥികളുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു; മദ്രാസ് ഐഐടിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു
ചെന്നൈ > മദ്രാസ്​ ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്‌​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആവശ്യ​​പ്പെ​​ട്ടുളള മ​​ദ്രാ​​സ്​ ​ഐഐടി വി​ദ്യാ​ര്‍​ഥി​ക​ളുടെ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിര്‍ത്തിയത്. ഐഐടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെ കുറിച്ച്‌ ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഡീന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങള്‍ ഐഐടി അധികൃതര്‍ പൂര്‍ണമായി അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യാമെന്ന ഉറപ്പും ഡീന്‍ നല്‍കിയതോടെയാണ് സമരം പിന്‍വലിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

ഐഐടി മദ്രാസില്‍ ഇനി മരണങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നും പിന്തുണച്ചതിന് വിദ്യാര്‍ഥി സമൂഹത്തിനും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായും വിദ്യാര്‍ഥികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക