Image

അമ്മ നല്‍കിയ വിവാഹ സമ്മാനം കണ്ട് വികാരഭരിതയായി ശ്രീലക്ഷ്മി

Published on 18 November, 2019
അമ്മ നല്‍കിയ വിവാഹ സമ്മാനം കണ്ട് വികാരഭരിതയായി ശ്രീലക്ഷ്മി

മലയാള സിനിമാ താരം ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായത് ഇന്നലെയാണ്. വിവാഹത്തിന് മകള്‍ക്കായ് അമ്മ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വരന്‍ ജിജിനടങ്ങുന്ന കുടുംബഫോട്ടോയില്‍ ജഗതിയും ഒപ്പമുള്ള ഛായാചിത്രമായിരുന്നു സമ്മാനം.


ജഗതിയുടെ അഭാവം ആ ഫോട്ടോയ്ക്ക് നികത്താനായില്ലെങ്കിലും അച്ഛന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാന്‍ അമ്മയുടെ സമ്മാനത്തിന് സാധിച്ചു. ചിത്രം കണ്ട് അമ്മയും മകളും വികാരനിര്‍ഭരരാവുന്ന ആരംഗം എല്ലാവരെയും നൊമ്ബരപ്പെടുത്തി. വേദിയില്‍ അമ്മയെ ചേര്‍ത്ത് നിര്‍ത്തി കണ്ണുതുടയ്ക്കുന്ന ശ്രീലക്ഷ്മിയുടെ വിഡിയോയും വൈറലായിരിക്കുകയാണ്.


കൊച്ചിയില്‍ വച്ച്‌ എല്ലാ പ്രൗഢിയോടും കൂടി തന്നെയായിരുന്നു വിവാഹം നടന്നത്.

Join WhatsApp News
j 2019-11-18 16:36:49
P.C.Grorge have nothing to say?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക