Image

കളഭക്കുറിതൊട്ട് സ്വാമി ശരണം ചൊല്ലി മോഹന്‍ലാല്‍

Published on 17 November, 2019
കളഭക്കുറിതൊട്ട് സ്വാമി ശരണം ചൊല്ലി മോഹന്‍ലാല്‍


കൊച്ചി: ശബരിമല മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. മണ്ഡല കാലത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടാണ് നട തുറന്നത്. മണ്ഡലകാലത്തിന് തുടക്കമായതോടെ സ്വാമി ശരണം വിളികളുമായി മലയാളത്തിന്റെ താര ചക്രവര്‍ത്തിയും എത്തിയിരിക്കുകയാണ്.

ഫേസ്ബുക്കില്‍ ഭക്തി നിര്‍ഭരമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം എത്തിയത്. കളഭക്കുറിയണിഞ്ഞ് നേര്യതും പുതച്ച് ഭക്തിയോടെ നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. സ്വാമി ശരണം വിളികളുമായി ആരാധകരും കമന്റ് ബോക്‌സില്‍ നിറഞ്ഞിട്ടുണ്ട്. 

ലൂസിഫറിനു ശേഷം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ബിഗ് ബ്രദര്‍, കുഞ്ഞാലി മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ളത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക