Image

ഞങ്ങള്‍ ബാല്‍ താക്കറെയ്ക്ക് വേണ്ടി എന്തും ചെയ്യും, മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെയെന്ന് റാവത്ത്

Published on 17 November, 2019
ഞങ്ങള്‍ ബാല്‍ താക്കറെയ്ക്ക് വേണ്ടി എന്തും ചെയ്യും, മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെയെന്ന് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെയെന്ന് സഞ്ജയ് റാവത്ത്. ചര്‍ച്ചകളില്‍ എല്ലാം തീരുമാനമായി കഴിഞ്ഞു. ഞങ്ങള്‍ ബാല്‍ താക്കറെയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. സര്‍ക്കാര്‍ ഉടന്‍ തന്നെ തീരുമാനിക്കും. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാവുമെന്ന് ഉദ്ധവ് താക്കറെ ബാല്‍ താക്കറെയ്ക്ക് ഉറപ്പ് നല്‍കിയതാണ്. അതാണ് പാലിക്കാന്‍ പോകുന്നത്. നിങ്ങള്‍ വൈകാതെ തന്നെ മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയെ കാണുമെന്നും റാവത്ത് പറഞ്ഞു.


അതേസമയം എന്‍സിപിയും കോണ്‍ഗ്രസുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടുമോ എന്ന കാര്യത്തില്‍ റാവത്ത് കൃത്യമായി മറുപടി പറഞ്ഞില്ല. ശിവസേന ഈ സര്‍ക്കാരിനെ മുന്നില്‍ നയിക്കും. അടുത്ത 25 വര്‍ഷത്തേക്ക് ഞങ്ങള്‍ തന്നെ ഭരിക്കും. കോണ്‍ഗ്രസും എന്‍സിപിയുമായി പൊതു മിനിമം പരിപാടി ഉണ്ടാക്കി കഴിഞ്ഞു. സംസ്ഥാന താല്‍പര്യത്തിന് വേണ്ടിയാണ് നയം രൂപീകരിച്ചത്. അത്തരമൊരു സര്‍ക്കാരാണ് രൂപീകരിക്കാന്‍ പോകുന്നതെന്നും റാവത്ത് പറഞ്ഞു.


ബിജെപി പ്രചാരണം നടത്തുന്നത് ശിവാജിയുടെ അനുഗ്രഹം അവര്‍ക്ക് മാത്രമാണ് ഉള്ളതെന്നാണ്. ഇത്രയൊക്കെയായിട്ടും ഉദയന്‍രാജെ ഭോസ്ലെ പരാജയപ്പെട്ടു. ശിവാജിയുടെ പിന്മുറക്കാരനാണ് അദ്ദേഹം. ഉദയന്‍രാജെ തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയിലേക്ക് കൂറുമാറിയ നേതാവാണ്. എന്നാല്‍ ശരത് പവാറിന് മുമ്ബില്‍ അദ്ദേഹം പരാജയപ്പെട്ടു. ഛത്രപതി ശിവജി ഒരിക്കലും ഏതെങ്കിലും ജാതിയുടെയോ പാര്‍ട്ടിയുടെയോ ഭാഗമല്ലെന്നും റാവത്ത് പറഞ്ഞു.


മഹാരാഷ്ട്ര പിടിക്കാന്‍ ബിജെപി ശിവജിയുടെ പാരമ്ബര്യത്തെ കൂട്ടുപിടിക്കുകയാണ്. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെയും വീരപുത്രനാണ് ശിവജിയെന്നും റാവത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെ നല്‍കുമെന്ന് എന്‍സിപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിജെപിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചത് മുഖ്യമന്ത്രി പദത്തിന് വേണ്ടിയാണ്. അത് ഉറപ്പാക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യം ശ്രമിക്കുമെന്നും പവാര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക