Image

മാര്‍ക്ക് തട്ടിപ്പ് വിവാദം: മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം ; നാളെ വിദഗ്ധ പരിശോധന

Published on 17 November, 2019
മാര്‍ക്ക് തട്ടിപ്പ് വിവാദം: മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം ; നാളെ വിദഗ്ധ പരിശോധന

തിരുവനന്തപുരം : കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോഡറേഷന്‍റെ മറവില്‍ നല്‍കിയ അധികം മാര്‍ക്ക് റദ്ദാക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. മോഡറേഷന്‍റെ മറവില്‍ അധികമാര്‍ക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും നിര്‍ദേശം നല്‍കി. മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. സോഫ്റ്റ് കമ്ബ്യൂട്ടര്‍ വിദഗ്ധര്‍ നാളെ പരിശോധന നടത്തും.


16 ബി.എ, ബിഎസ്‌സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ് വേര്‍ഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാര്‍ക്ക് കംപ്യൂട്ടറില്‍ രേഖപ്പെടുത്താനായി പാസ് വേര്‍ഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാര്‍ക്കും നല്‍കിയിരുന്നുവെന്ന് ഇവര്‍ സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വഷണത്തോടൊപ്പം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.


കേരള സര്‍വ്വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നല്‍കിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാര്‍ക്ക് ദാനത്തില്‍ സര്‍വ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക