Image

നിയമപരമായി സ്റ്റേ ഇല്ല; പ്രായോഗികമായി ഉണ്ട്: ശബരിമലയില്‍ എ.കെ. ബാലന്‍

Published on 17 November, 2019
നിയമപരമായി സ്റ്റേ ഇല്ല; പ്രായോഗികമായി ഉണ്ട്: ശബരിമലയില്‍ എ.കെ. ബാലന്‍

പാലക്കാട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് നിയമപരമായി സ്റ്റേ ഇല്ലെന്നും എന്നാല്‍ പ്രായോഗികമായി സ്റ്റേ ഉണ്ടെന്നും നിയമ മന്ത്രി എ.കെ. ബാലന്‍. ഹരജി വീണ്ടും പരിഗണിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.


കോടതി വിധി അനുസരിച്ചേ സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ കഴിയൂ. വിഷയം വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടതോടെ വിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വമുണ്ട്. നേരത്തെ, സ്ത്രീകളെ കയറ്റിയതിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ സ്ത്രീകളെ കയറ്റാത്തതെന്താണെന്ന് ചോദിക്കുകയാണെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.


വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രോസിക്യൂഷനെതിരെ മന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു.പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുത്. ഒരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനനുസരിച്ചുള്ള ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Join WhatsApp News
ദൈവീക സംഭോഗം 2019-11-17 10:33:02
ശിവ പാര്‍വതി സംഭോഗം, കൃഷ്ണ, രാധ, ഗോപികള്‍ -സംഭോഗം ദൈവീകം അല്ലേ!
സ്ത്രിയും, സംഭോഗവും ആര്‍ത്തവവും എല്ലാം ദൈവീകം. സംഭോഗം ദിവ്യം അല്ല എങ്കില്‍ നിങ്ങള്‍ അത് ചെയ്യരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക