Image

2020 മാര്‍ച്ചോടെ എയര്‍ ഇന്ത്യയും ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന്‌ നിര്‍മ്മല സീതാരാമന്‍

Published on 17 November, 2019
2020 മാര്‍ച്ചോടെ എയര്‍ ഇന്ത്യയും ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന്‌ നിര്‍മ്മല സീതാരാമന്‍
പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷനും 2020 മാര്‍ച്ചോടെ വില്‍ക്കുമെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ രണ്ട്‌ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ നിര്‍ണായകമാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ്‌ ദിനപത്രമായ ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ രണ്ട്‌ സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ്‌ മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്‌. 

എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്‌ക്ക്‌ മുന്നോടിയായി നടന്ന വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താത്‌പര്യം കാണിക്കുന്നുണ്ടെന്ന്‌്‌ ധനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക