Image

ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയായി

Published on 17 November, 2019
ജഗതി ശ്രീകുമാറിന്റെ   മകള്‍  വിവാഹിതയായി
 ജഗതിശ്രീകുമാറിന്റെ    മകള്‍  ശ്രീലക്ഷ്‌മി വിവാഹിതയായി..  ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ താന്‍ ഉടന്‍ വിവാഹിതയാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും  ഭര്‍ത്താവ്‌ ആകാന്‍ പോകുന്ന ജിജിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങളും ശ്രീലക്ഷ്‌മി പുറംലോകത്തോട്‌ പറഞ്ഞത്‌.

വിവാഹത്തിനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങളൊന്നും  പുറത്ത്‌ വന്നിരുന്നില്ല.
 മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്‌. നോര്‍ത്ത്‌ ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്‌ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന്‌ വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്‌. ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക്‌ നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക്‌ ചെയ്‌ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്‌മിയുടെ വേഷം.


ബോളിവുഡ്‌ നടിമാരെ പോലെ വലിയ ആഭാരണങ്ങളായിരുന്നു ശ്രീലക്ഷ്‌മിയും അണിഞ്ഞത്‌. ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ്‌ താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

 മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്‌. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ആശംസകള്‍ വന്ന്‌ കൊണ്ടിരിക്കുകയാണ്‌.

ബിഗ്‌ ബോസ്‌ താരങ്ങളായ രഞ്‌ജിനി ഹരിദാസ്‌, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിങ്ങനെയുള്ള ബിഗ്‌ ബോസ്‌്‌ താരങ്ങള്‍ ശ്രീലക്ഷ്‌മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ്‌ കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്‌, ടിജെ വിനോദ്‌ എംഎല്‍എ, ഇബ്രാഹിംകുഞ്ഞ്‌ എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും താരപുത്രിയ്‌ക്ക്‌ ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.

അതേ സമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ നടനും ശ്രീലക്ഷ്‌മിയുടെ അച്ഛനുമായ ജഗതിഎത്തിയിട്ടില്ല. വാഹനാപകടത്തെ തുടര്‍ന്ന്‌ വിശ്രമ ജീവിതത്തിലായിരിക്കുന്ന ജഗതി വിവാഹത്തിനെത്തുമോ എന്ന്‌ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 

ഇപ്പോഴും നടക്കാന്‍ കഴിയാത്ത താരം വീല്‍ചെയറിലാണ്‌ സഞ്ചരിക്കാറുള്ളത്‌. ജഗതിയുടെ മൂന്നാമത്തെ പത്‌നി കലയില്‍ ജനിച്ച മകളാണ്‌ ശ്രീലക്ഷ്‌മി. വിവാഹത്തിന്‌ മുന്‍പ്‌ പപ്പയുടെ അടുത്ത്‌ പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നും ശ്രീലക്ഷ്‌മി പറഞ്ഞിരുന്നു. പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ്‌ കയറി ചെല്ലുന്നതെന്ന്‌ പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്‌മി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക