Image

ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ നാഗരാജിന്റെ ആസ്‌തിയില്‍ 18 മാസത്തിനുള്ളില്‍ 185.7 കോടി വര്‍ധന

Published on 17 November, 2019
ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ നാഗരാജിന്റെ ആസ്‌തിയില്‍ 18 മാസത്തിനുള്ളില്‍   185.7 കോടി  വര്‍ധന

ബംഗളൂരു: കോണ്‍ഗ്രസ്‌ വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായി എംടിബി നാഗരാജിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധനവ്‌. 18 മാസത്തിനുള്ളില്‍ 185.7കോടിയുടെ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. 

ഉപതെരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍നിന്ന്‌ മത്സരിക്കുന്ന നാഗരാജിനും ഭാര്യ ശാന്തകുമാരിക്കും 1201.50 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍.

2018-ലെ തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തില്‍ നിന്ന്‌ 15. 5 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. നാഗരാജിന്റെയും ഭാര്യയുടേയും ആസ്‌തിയില്‍ വര്‍ധനയുണ്ടായി. 

48 കോടി രൂപയുടെ ബാങ്ക്‌ നിക്ഷേപമുണ്ട്‌. കോണ്‍ഗ്രസ്‌- ജെഡിഎസ്‌ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജിടിബി നാഗരാജ്‌ മറ്റ്‌ വിമതരോടൊപ്പം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന്‌ ബിജെപിയില്‍ ചേരുകയും ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക