Image

സ്വപ്‌നം (കവിത: ജയശ്രീ രാജേഷ്)

Published on 14 November, 2019
സ്വപ്‌നം (കവിത: ജയശ്രീ രാജേഷ്)
അന്ധവിശ്വാസങ്ങള്‍
അനാചാരങ്ങള്‍
രഥചക്രം തീര്‍ക്കും
ഇന്നിന്‍ ഇരുള്‍ പാതയില്‍
ഓര്‍ക്കണം നാമിന്നൊരു
നനുത്ത പുഞ്ചിരിയില്‍
റോസാദളം തീര്‍ത്ത
ചാച്ച തന്‍ സ്വപ്നത്തെ
കുഞ്ഞുമനസ്സിന്‍
പ്രിയമാര്‍ന്ന സ്‌നേഹത്തിന്‍
ക്ഷേമത്തിന്‍ രാജ്യതന്ത്രത്തിന്‍
അകം പൊരുളറിയുമാ
ശാന്തമാം ഭാവത്തില്‍
റോസാപ്പൂ അപ്പൂപ്പന്‍
തൊട്ടുകൂടായ്മയും
തീണ്ടികൂടായ്മയും
ജാതി തന്‍ കോമരം
വെളിപാടു തുള്ളുന്ന
കലികാല യാത്ര തന്‍
പൊള്ളുംവഴികളില്‍
ചിന്തകള്‍ ചെയ്തികള്‍
സ്വച്ഛമായീടുവാന്‍
വിദ്യയാണേറ്റവും
അവശ്യമായെന്നുള്ള
ചാച്ചതന്‍ വാക്കുകള്‍
അഗ്‌നി പോല്‍
ജ്വാലയായ്
നിയമവും നീതിയും
നിഷിദ്ധമാകരുതാര്‍ക്കും
അവയെല്ലാം ഏവര്‍ക്കും
പ്രാപ്യമാം
മാറ്റത്തിന്‍ പ്രതിധ്വനി
മുഴങ്ങണം നമ്മില്‍
തെളിക്കണം വഴികള്‍
പുതു നാമ്പുകള്‍ക്കായി
ശാസ്ത്രത്തിന്‍ മാറ്റൊലി
മുഴക്കി മുന്നേറിടാന്‍
തെളിയണം നെഹ്‌റുവിന്‍
വീക്ഷണ കോണിലെ
രാഷ്ട്രതന്ത്രജ്ഞന്‍
പകര്‍ന്ന വെളിച്ചത്തിന്‍
ദീപങ്ങളെന്നും ഇന്നിന്‍ മനസില്‍.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക