Image

ഗായിക ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍

Published on 11 November, 2019
ഗായിക ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍


മുംബൈ: വിഖ്യാത ഗായിക ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍. ശാരീരിാ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ രണ്ടിന് ലതാ മങ്കേഷ്‌കറെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലത മങ്കേഷ്‌കറുടെ ബന്ധുവായ രചന ഷാ ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക