Image

ശിശിരം (കവിത: ഷാജു ജോണ്‍)

Published on 10 November, 2019
ശിശിരം (കവിത: ഷാജു ജോണ്‍)
ശിശിരകാലം പടിക്കലെത്തുന്നു   
വേനലും വസന്തവും എവിടേക്കോ മായുന്നു 
തുടിച്ചു നിന്ന മുറ്റത്തെ തണല്‍ മരങ്ങള്‍
പച്ചപ്പ് വിട്ടു നിറം മാറുന്നു
ഇലകള്‍  പൊഴിക്കുന്നു .....
തണുത്ത ഇളംകാറ്റ് അവകൊണ്ട്
പുല്‍ത്തകിടിയില്‍ ഇലക്കളമിടുന്നു 

പൊഴിയാന്‍ കാത്ത് നില്‍ക്കും
ഓരോ ഇലകള്‍ക്കുമൊപ്പം  
ഉതിര്‍ന്നുവീണു നിരന്നു കിടക്കുന്നവയ്ക്കും  
ഒരേ രൂപം ഒരേ ഭാവം ഒരേ വര്‍ണം
ജനിച്ചപ്പോഴുള്ള അതെ രൂപം
വിട പറയുമ്പോഴും ചിരിക്കുന്ന ഭാവം 
കുളിര്‍മ നല്‍കും  സ്വര്‍ണ വര്‍ണം

വിസ്മൃതിയിലേക്ക് പറക്കുമ്പോഴും
കണ്ണുകള്‍ക്കാനന്ദമേകുമീ
യിലകളെപ്പോലെയാകുവാന്‍
ആവുമോ എനിക്കെന്നെങ്കിലും ?
അറിയില്ല .........!  അറിയുകയേ ഇല്ല !

ശിശിരം (കവിത: ഷാജു ജോണ്‍)
Join WhatsApp News
amerikkan mollakka 2019-11-10 19:20:04
അസ്സലാമു അലൈക്കും 

സാഹിബ്  കബിതയുടെ ഒരു സുഖം വന്നില്ല 
ഇത് ഒരു ലേഖനം വായിക്കുന്ന പോലെ 
ഞമ്മക്ക് തോന്നി. അതോ ഇതാണോ 
ഇപ്പോഴത്തെ കബിത. ഞമ്മള് അമ്പത്തിയഞ്ച് 
ബയസ്സുള്ള കിളവനാണ്. ആധുനിക കബിത 
ഞമ്മക്ക് ബലിയ പിടിയില്ല. ഇങ്ങളെ 
പടച്ചോൻ കാക്കട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക