Image

ഹെലന്‍ നവംബര്‍ 15ന് തീയറ്ററുകളില്‍ എത്തുന്നു

Published on 10 November, 2019
ഹെലന്‍ നവംബര്‍ 15ന് തീയറ്ററുകളില്‍ എത്തുന്നു

ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അന്ന ബെന്‍ നായികയാകുന്ന ഹെലന്‍ നവംബര്‍ 15ന് തീയറ്ററുകളില്‍ എത്തുന്നു.


ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെലന്‍. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യര്‍ ആണ്.


അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക