Image

മികച്ച അഭിപ്രായവുമായി മൂത്തോന്‍ മുന്നേറുന്നു

Published on 09 November, 2019
മികച്ച അഭിപ്രായവുമായി മൂത്തോന്‍ മുന്നേറുന്നു

കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനേയും അമ്ബരപ്പിച്ച ചലച്ചിത്രാനുഭവമാണ് മൂത്തോന്‍ സമ്മാനിച്ചിരിക്കുന്നത്. കഥ പറയുന്ന രീതിയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന മൂത്തോന്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു.

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. 


ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഈ ബഹുഭാഷ ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു മോഹന്‍ദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ്. 


ഒരാള്‍ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. ലക്ഷദ്വീപിലാണ് ഈ സിനിമ ചിത്രീകരിച്ചത്.ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക