Image

മോഹന്‍ലാലിന്റെ ജിം ഫോട്ടോകളിലെ ആ ട്രെയിനര്‍ ഇതാണ്

Published on 08 November, 2019
മോഹന്‍ലാലിന്റെ ജിം ഫോട്ടോകളിലെ ആ ട്രെയിനര്‍ ഇതാണ്


പല ചിത്രങ്ങള്‍ക്ക് വേണ്ടിയും ശരീരഭാരം കുറയ്ക്കണമെന്ന് സംവിധായകര്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലായിരുന്നു. എന്നാല്‍ ഒടിയന്‍' സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മോഹന്‍ലാല്‍ തന്റെ ശരീരഭാരം നന്നായി കുറച്ചു. തുടര്‍ന്ന് ശരീരഭാരം അമിതമാകാതെ ശ്രദ്ധിച്ചു. മോഹല്‍ലാലിന്റെ ജിമ്മിലെ വര്‍ക്കൗട്ടുകളുടെ വിഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വിഡിയോകളില്‍ അദ്ദേഹത്തെ സഹായിക്കുന്ന ജിം ട്രെയ്‌നറേയും കാണാന്‍ സാധിക്കുമായിരുന്നു. കൊച്ചിയിലെ ജിം ട്രെയ്‌നറായ മാര്‍ഷല്‍ എന്ന ചെറുപ്പക്കാരനായിരുന്നു ഇത്. പ്രമുഖ ചാനലിന്റെ അഭിമുഖത്തില്‍ ഗായകന്‍ വിജയ് യേശുദാസാണ് മാര്‍ഷലിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. നിരന്തര യാത്ര മൂലവും മറ്റും തനിക്ക് ഉണ്ടായിരുന്ന സ്ലിപ് ഡിസ്‌ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചത് മാര്‍ഷലാണെന്നും വിജയ് യേശുദാസ് പറയുന്നു

ശരീരത്തിന് ആവശ്യമായ കരുത്ത് നല്‍കുന്ന, ശരീരത്തെ കണ്ടീഷന്‍ ചെയ്യുന്ന പരിശീലനമാണ് മാര്‍ഷല്‍ നല്‍കുന്നത്. പോസ്ച്ചര്‍ കറക്ഷന്‍, സ്ലിപ് ഡിസ്‌ക് എന്നിവയാണ് ഈ ട്രെയിനിംഗ് രീതി കൊണ്ട് മാര്‍ഷല്‍ പരിഹരിക്കുന്നത്. തന്റെ ഈ ട്രെയിനിംഗ് രീതി ഉപയോഗിച്ച് പ്രായത്തെ തടുത്ത് നിര്‍ത്താനും യൗവനം നിലനിര്‍ത്താനും സാധിക്കുമെന്ന് മാര്‍ഷല്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക