Image

ഉലകനായകന് ഒരു പിറന്നാള്‍ ദിനം കൂടി; കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍

Published on 07 November, 2019
ഉലകനായകന് ഒരു പിറന്നാള്‍ ദിനം കൂടി; കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍

ത്തവണ ജന്മദിനാഘോഷം കുടുംബത്തിനൊപ്പം ആഘോഷിച്ച്‌ ഉലകനായകന്‍ കമല്‍ഹാസന്‍. 65ാം ജന്മദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.


സോഷ്യല്‍ മീഡിയയില്‍ കമലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ഹാഷ്ടാഗുകള്‍ ഇപ്പോള്‍ തരംഗമായിക്കുകയാണ്. #HBDKamalhaasan എന്ന ഹാഷ്ടാഗിലാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ഉലകനായകന്റെ പിറന്നാള്‍ മൂന്ന് ദിവസത്തെ വലിയ ആഘോഷങ്ങളോടെയാണ് നടത്തുന്നത്. ഈ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ചരമവാര്‍ഷികം. ഇതോടനുബന്ധിച്ച്‌ പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കൂടിയാണ് കമല്‍ഹാസന്‍ കുടുംബത്തോടൊപ്പം ജന്മാനാടായ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ ഒത്തുച്ചേര്‍ന്നത്.

അതേസമയം ജന്മദിനാശംസകള്‍ ബാപ്പുജീ എന്ന് കുറിച്ചുകൊണ്ട് കമലിനും അക്ഷരയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച ശ്രുതി ഹാസന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറെ ശ്രദ്ധേയമായി. സിനിമയില്‍ 60 വര്‍ഷം തികച്ച അച്ഛന് ഈ ബെര്‍ത്ത്ഡെ എന്തുക്കൊണ്ടും സ്പെഷ്യലാണെന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക