Image

അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ല! രക്ഷകയായത് ബോളിവുഡിന്റെ താരറാണി

Published on 05 November, 2019
അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ല! രക്ഷകയായത് ബോളിവുഡിന്റെ താരറാണി

ദീപാവലി പാര്‍ട്ടിക്കിടെ ഐശ്വര്യ റായ് ബച്ചന്റെ മാനേജറുടെ വസ്ത്രത്തിന് തീ പിടിച്ചതും, നടന്‍ ഷാരൂഖ് ഖാന്‍ രക്ഷപ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു. മനേജര്‍ അര്‍ച്ചന സദാനന്ദുന്റെ വസ്ത്രത്തിലായിരുന്നു തീ പിടിച്ചത്. വസ്ത്രത്തില്‍ തീ പിടിച്ചത് ശ്രദ്ധിക്കപ്പെട്ട് താരം അവിടെ എത്തുകയും തീ തല്ലി കെടുത്തുകയും ചെയ്തു എന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ അര്‍ച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുകയാണ്.


ഷാളില്‍ തീ പിടിച്ച അര്‍ച്ചനയെ രക്ഷിച്ചത് ഐശ്വര്യ റായ് ആയിരുന്നത്രേ.ബോളിവുഡ് വൃത്തങ്ങളാണ് ഇതു സംബന്ധമായ വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. അര്‍ച്ചനയുടെ ഷാളില്‍ തീ പിടിച്ചപ്പോള്‍ ഐശ്വര്യ അവിടെ ഓടി എത്തുകയും രക്ഷിക്കുകയുമായിരുന്നത്രേ. അര്‍ച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


ദീപാവലി ദിനത്തില്‍ ബോളിവുഡ് താരങ്ങള്‍ക്ക് അമിതാഭ് ബച്ചന്റെ വസതിയില്‍ ഗംഭീര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും വിരുന്നില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക