Image

സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ മലയാളത്തിന്റെ മമ്മൂട്ടി

Published on 04 November, 2019
സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ മലയാളത്തിന്റെ മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. മമ്മൂട്ടിയുടെ ഡ്രെസിംഗ് സെന്‍സ് മറ്റാര്‍ക്കുമില്ലെന്ന് പല താരങ്ങളും സമ്മതിച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ടെന്നത് മറ്റൊരു കാര്യമാണ്.

ഒരു ചടങ്ങിനിടെ, വേദിയിലേക്കു കയറിപ്പോകുന്ന മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ചിത്രമാണ് സോഷ്യല്‍ ലോകത്തെ അമ്പരപ്പിച്ചത്. ചെറുപ്പക്കാര്‍ വരെ മാറി നില്‍ക്കുന്ന ഗെറ്റപ്പിലാണ് മമ്മൂട്ടിയുടെ ലുക്ക്. സദസിലിരിക്കുന്ന മിക്കവരും ആരാധനയോടെ അദ്ദേഹത്തെ നോക്കുന്നതും ചിത്രത്തില്‍ കാണാം. ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക