Image

ധമാക്കയില്‍ പോളിയായി മുകേഷ് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

Published on 04 November, 2019
ധമാക്കയില്‍ പോളിയായി മുകേഷ് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയില്‍ പോളി എന്ന കഥാപാത്രമായാണ്‌ മുകേഷ്‌ പ്രത്യക്ഷപ്പെടുന്നത്‌.ചിത്രം ഒരു കളര്‍ ഫുള്‍ എന്റര്‍ടൈനറായാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രങ്ങള്‍ പോലെ, യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ഫെസ്റ്റിവല്‍ ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്‌.നവംബര്‍ 28ന്‌ റിചിത്രം തിയേറ്ററുകളിലെത്തും .

 


ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് നിര്‍മിക്കുന്നത്. മുകേഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, ഇന്നസന്റ്, ഇടവേള ബാബു, സാബുമോന്‍, ആനി ലിബു, മിഷേല്‍, നൂറിന്‍ ഷെറീഫ്, ഉര്‍വശി, നേഹ സക്‌സേനാ, നിഖിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒമറിന്റെ കഥക്ക് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ 6 ഗാനങ്ങളുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക