Image

മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് ആരാധിക ! ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക;വീഡിയോ

Published on 04 November, 2019
മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് ആരാധിക ! ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക;വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക. മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ആരാധകര്‍ താരത്തെ സ്‌നേഹവായ്പ്പു കൊണ്ട് മൂടിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ഈ അപ്രതീക്ഷിത രംഗം.ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലാവുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാൻ മമ്മൂക്കയുടെ വിടിൻറെ മുന്നിലെത്തിയത്. എന്നാൽ ഏറെ നേരം കാത്തുനിന്നിട്ടും താരം പുറത്തേക്ക് വന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് താരം പുറത്തേക്ക് വന്നത്.

താരത്തെ ഒരു നോക്ക് കാണാൻ കാത്തുനിന്ന വിദ്യാർത്ഥികളുടെ അടുത്തേക്ക് മമ്മൂക്ക നടന്നു വരുകയായിരുന്നു. മമ്മൂക്കയെ കണ്ട കുട്ടികൾ ഇത് നേരാണോ അതോ സ്വപ്നമാണോ എന്നറിയാതെ അവിടെ അമ്പരന്ന് നിൽക്കുകയായിരുന്നു. എന്നാൽ അടുത്ത് വന്ന് കുട്ടികളോട് കുശലാന്വേഷണം നടത്തിയ മമ്മൂട്ടിയെക്കണ്ട് ഒരു കുട്ടി സന്തോഷംകൊണ്ട് കരയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ ഈ പെൺകുട്ടിയെ ചേർത്തുനിർത്തിയാണ് താരം സ്നേഹപ്രകടനം നടത്തിയത്. അവസാനം നന്നായി പഠിക്കണം എന്നുകൂടി പറഞ്ഞാണ് താരം തിരികെ വാഹനത്തിൽ കയറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക