Image

പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലിത്; ബിനീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്ര മേനോന്‍

Published on 03 November, 2019
പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലിത്; ബിനീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്ര മേനോന്‍
നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള വിഷയം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോനാണ്. ബിനീഷ് പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍പാര്‍ലിമെന്ററിയാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരും അറിയാന്‍ ഈ സംഭവം വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയും ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുന്നുവെങ്കില്‍ കുഴപ്പമില്ല. ശ്രോതാക്കളുടെ മുന്നില്‍ ഇത് പാടുണ്ടോ? പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വെണം. പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലയിതെന്നും അദ്ദേഹം പറഞ്ഞു

ഈ സംഗതികള്‍ക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് 'മേനോന്‍' എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താന്‍ മേനോനല്ല എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്. എന്താണതിന്റെ പ്രാധാന്യം. ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. വലിയ ആളുകളില്‍ നിന്ന് എത്ര പെട്ടെന്നാണ് പ്രതികരണമുണ്ടായത്. വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാമെന്ന് മാത്രമെയുളളു. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാര്‍ത്ഥ്യമാണ്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്. മേനോന്‍ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക