Image

ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 03 November, 2019
ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്. ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയുടെ ആറാമത്തെ ചിത്രമാണിത്. ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണ് ടി-800 മോഡല്‍ 101 ആയി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ടിം മില്ലറാണ്. ചിത്രം ഇന്നലെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി.


ഡേവിഡ് എസ്. ഗോയര്‍, ജസ്റ്റിന്‍ റോഡ്‌സ്, ബില്ലി റേ എന്നിവരുടെ തിരക്കഥയില്‍ ജെയിംസ് കാമറൂണ്‍, ചാള്‍സ് എഗ്ലി, ജോഷ് ഫ്രീഡ്‌മാന്‍, ഗോയര്‍, റോഡ്‌സ്. കാമറൂണ്‍, ഡേവിഡ് എലിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ടെര്‍മിനേറ്റര്‍ 2: ജഡ്ജിമെന്റ് ഡേ (1991)എന്ന ചിത്രത്തിന് ശേഷം ഫ്രാഞ്ചൈസി സ്രഷ്ടാവായ ജെയിംസ് കാമറൂണും ഉള്‍പ്പെടുന്ന ആദ്യ ചിത്രമാണിത്. അദ്ദേഹത്തിന്റെ ചിത്രങ്ങളായ ടെര്‍മിനേറ്റര്‍ (1984), ടെര്‍മിനേറ്റര്‍ 2: ജഡ്ജിമെന്റ് ഡേ എന്നിവയുടെ നേരിട്ടുള്ള തുടര്‍ച്ചയാണ് ഈ ചിത്രം. അര്‍നോള്‍ഡ്, ലിന്‍ഡ ഹാമില്‍ട്ടണ്‍,ഡേവിസ്, നതാലിയ, ഗബ്രിയേല്‍, ഡീഗോ,എഡ്വാര്‍ഡ്, സ്റ്റീവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക