Image

വിജി എബ്രാഹാം ഫോമാ റോയൽ കൺവൻഷൻ കൺവീനർ.

(പന്തളം ബിജു തോമസ്, പി. ആർ. ഓ) Published on 02 November, 2019
 വിജി എബ്രാഹാം ഫോമാ റോയൽ കൺവൻഷൻ കൺവീനർ.

ഡാളസ്: ലോകത്തിലെ മലയാളീ പ്രവാസി സംഘടനകളുടെ മുൻനിരയിൽ വിരാചിക്കുന്ന,  ഫോമായുടെ  അന്തർദേശീയ റോയൽ കൺവൻഷന്റെ മെട്രോ റീജിയൻ കൺവീനറായി വിജി എബ്രാഹാമിനെ തിരഞ്ഞെടുത്തു.  സ്റ്റാറ്റൻ ഐലൻഡിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനായ വിജി എബ്രാഹാമിന്റെ  പ്രവർത്തന പരിചയവും, പ്രാഗല്ഭ്യവും  ഈ കൺവൻഷന്റെ മാറ്റുകൂട്ടുവാൻ  പ്രചോദനമാകുമെന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.  അടുത്ത വർഷം  ജൂലൈ ആറാം  തീയതി ടെക്സസിലെ ഗാൽവസ്റ്റൻ  തുറമുഖത്ത്  നിന്നും  പുറപ്പടുന്ന ആഡംബരകപ്പലിലാണ്  കൺവൻഷൻ. https://fomaa.lawsontravel.com/ 

കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്ക് കുടിയേറിയ വിജി ഏബ്രഹാം തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അമേരിക്കയിലാണ്. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹം യുവജനസഖ്യം സെക്രട്ടറിയായും യും സ്റ്റാറ്റൻ ഐലൻഡ് മർത്തോമാ ചർച്ച് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസമാജം ഓഫ് സ്റ്റാറ്റൻ ഐലൻന്റിന്റെ ട്രഷറർ, പ്രസിഡണ്ട് എന്നീ നിലകളിലുള്ള അദ്ദേഹത്തിൻറെ സേവനം സ്റ്റാറ്റൻ മലയാളികളുടെ  പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഭാര്യ മെർലിൻ എബ്രഹാം രണ്ടുമക്കൾ എന്നിവരോടൊപ്പം സ്റ്റാൻഡിൽ താമസിക്കുന്നു.

 ഫോമായുടെ ഈ കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക്,   ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓർമ്മകൾ സ്വന്തമാക്കുവാൻ  സാധിക്കുമെന്ന് ഉറപ്പു നൽകുന്നതായി കൺവീനർ സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള നന്ദി പ്രകാശനത്തിൽ അദ്ദേഹം അറിയിച്ചു.  ഈ കൺവൻഷന്  ബുക്ക് ചെയ്യുവാനുള്ള  ഏർലി ബേർഡ് ഡിസ്‌കൗണ്ടുകൾ ഉടനെ അവസാനിക്കും. ഫോമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി കൺവൻഷന്‌  രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും, ഇത്  സംബന്ധമായ  കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://fomaa.lawsontravel.com/ 

കമ്മറ്റിയ്ക്കുവേണ്ടി  ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,   ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ  എന്നിവർ വിജിയെ അഭിനന്ദനങ്ങൾ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക