Image

അത്രമേല്‍ (കവിത: ജ്യോതി മദന്‍)

Published on 02 November, 2019
 അത്രമേല്‍ (കവിത: ജ്യോതി മദന്‍)
അത്രമേല്‍ ദീപ്തമായ കരുതലിനെ
കൈക്കുമ്പിളില്‍ നിറയ്ക്കുന്നു...
അത്രമേല്‍ സ്‌നേഹമൂറും നോട്ടത്തെ
മിഴികളില്‍ കൊരുക്കുന്നു...

അത്രമേല്‍ തീവ്രമായ മോഹത്തെ
ഹൃത്തിലൊളിപ്പിക്കുന്നു
അത്രമേല്‍ കഠിനമായ വിരഹത്തെ
മനസ്സില്‍ കുരുക്കുന്നു....

അത്രമേല്‍ കൊതിയൂറും കിനാവിനെ
കടലാസുവഞ്ചിയില്‍ കടത്തുന്നു...
അത്രമേല്‍ നിറയും കണ്ണുകളെ
തടാകത്തില്‍ ഒളിപ്പിയ്ക്കുന്നു...

അത്രമേല്‍ ആര്‍ദ്രമായ ഓര്‍മ്മകളെ
നെഞ്ചോട് ചേര്‍ക്കുന്നു.....
അത്രമേല്‍ പ്രണയമൂറും
വിരലുകളില്‍ വിരല്‍കോര്‍ത്ത്
ഞാന്‍ സ്വപ്നാടനത്തിനിറങ്ങുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക