Image

രജനികാന്തിന് ഐഎഫ്‌എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം

Published on 02 November, 2019
രജനികാന്തിന് ഐഎഫ്‌എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.


ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചലച്ചിത്രോത്സവം ആരംഭിച്ച്‌ 50 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Join WhatsApp News
പുരസ്‌കാര ദാഹി 2019-11-03 00:05:32
അല്ല എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ മലയാളിയിൽ വരുന്ന പണ്ഡിത വർഗ്ഗത്തോട് ചോദിച്ചോട്ടെ ?  എന്തിനാണ് ഈ രജനീകാന്തിന് , യേശുദാസിനൊക്കെ ഈ പുരസ്കാരം ? ഇവർക്കു ഇതൊക്കെ പുഴുങ്ങി തിന്നാനാണോ ? അമേരിക്കയിലെ എഴുത്ത്കാര് പുരസ്കാരം എന്ന് പറഞ്ഞ് കാശും കൊണ്ട് ഓടിനടക്കയാണ് . അവർക്ക് എങ്ങാനും മറിച്ചു വിറ്റ് കാശാക്കിയാൽ പോരെ . കഷ്ടമാണ് കേട്ടോ .  അല്ല നമ്മടെ ഈ എഴുത്ത് ആര് വായിക്കാനാണ് .  ഞാൻ ലാന സമ്മേളനത്തിന് പോവാണ് . ഒരു പുരസ്കാരം തടഞ്ഞാലോ . 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക