Image

അച്ഛന്‍റെ പേര് രവി മേനോന്‍! ഗൂഗിളോ വിക്കിപീഡിയയോ പറയുന്ന പോലെയല്ലെന്ന് രജിത് മേനോന്‍

Published on 02 November, 2019
അച്ഛന്‍റെ പേര് രവി മേനോന്‍! ഗൂഗിളോ വിക്കിപീഡിയയോ പറയുന്ന പോലെയല്ലെന്ന് രജിത് മേനോന്‍

ഗോള്‍ എന്ന സിനിമയിലൂടെയാണ് രജിത് മേനോന്‍ തുടക്കം കുറിച്ചത്. സാം ഇസാക്ക് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാണ് ഈ താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെയുള്ള അവസരങ്ങളെല്ലാം ഈ താരത്തിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഈ താരം സജീവമാണ്. തന്റെ അച്ഛന്റെ പേര് രവി മേനോനെന്നാണ് എന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നല്ലെന്നും പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. യുവതാരം ബിനീഷ് ബാസ്റ്റ്യനും അനില്‍ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നാലെയായി നിരവധി പേരാണ് തനിക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.


നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞാണ് പലരും സന്ദേശങ്ങള്‍ അയയ്ക്കുന്നത്. അങ്ങനെയുള്ള മെസ്സേജ് അയയ്ക്കുന്നവര്‍ക്ക് വ്യക്തത നല്‍കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ കുറിപ്പ് പോസ്റ്റ് ചെയ്യുന്നതെന്നും രജിത് കുറിച്ചിട്ടുണ്ട്. അച്ഛന്റെ പേര് രവി മേനോന്‍ എന്നാണെന്നും അനില്‍ രാധാകൃഷ്ണ മേനോനല്ലെന്നും താരം പറയുന്നു. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തെ അറിയാം. ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുണ്ട്.


സത്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവെക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂയെന്നും താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. വിക്കിപീഡിയയിലുള്ള ഈ തെറ്റ് കുറച്ച്‌ ദിവസങ്ങള്‍ക്കകം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ബിനീഷ് ബാസ്റ്റ്യനും അനില്‍ രാധാകൃഷ്ണ മേനോനും ഇടയില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആളെന്ന നിലയിലും ഖേദമുണ്ടെന്നും രജിത് മേനോന്‍ കുറിച്ചിട്ടുണ്ട്. രജിത് മേനോന്റെ പോസ്റ്റ് കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക