Image

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച്‌ ശോഭന! ഫോട്ടോ പൊളിച്ചുവെന്ന് ആരാധകരും

Published on 01 November, 2019
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച്‌ ശോഭന! ഫോട്ടോ പൊളിച്ചുവെന്ന് ആരാധകരും

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സുരേഷ് ഗോപിയും ഈ സിനിമയിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ്. നാളുകള്‍ക്ക് ശേഷമുള്ള ഇവരുടെ വരവിന് പിന്നിലെ വിശേഷങ്ങളെക്കുറിച്ച്‌ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ വെച്ച്‌ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരികയാണ്. അതിനിടയില്‍ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു.


ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ശോഭന. കുട്ടിക്കാലം മുതലേ തന്നെ ദുല്‍ഖറുമായി അടുപ്പമുണ്ട് ശോഭനയ്ക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തിയപ്പോള്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച്‌ നേരത്തെ താരപുത്രനെത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പവും അഭിനയിക്കാനുള്ള അവസരമാണ് ഈ ചിത്രത്തിലൂടെ കൈവന്നിട്ടുള്ളത്. തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ ഒരുപോലെ കഴിവ് തെളിയിച്ച്‌ മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.


പുത്തന്‍ ഹെയര്‍ സ്റ്റൈലിലുള്ള ദുല്‍ഖര്‍ സല്‍മാനെയാണ് ചിത്രത്തില്‍ കാണുന്നത്. മുടി വെട്ടുന്നതിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിച്ചിരുന്നു. ദുല്‍ഖര്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അനൂപ് സത്യന്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക