Image

മമ്മൂട്ടി ചിത്രത്തില്‍ നിന്നും സംയുക്ത പിന്മാറി; പകരം നിമിഷ സജയന്‍

Published on 31 October, 2019
 മമ്മൂട്ടി ചിത്രത്തില്‍ നിന്നും സംയുക്ത പിന്മാറി; പകരം നിമിഷ സജയന്‍

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ നായിക. ബോബിസഞ്ജയിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് സുപ്രധാന കഥാപാത്രമായി നിമിഷ സജയന്‍ എത്തുന്നത്. നേരത്തെ സംയുക്താ മേനോന് വേണ്ടി മാറ്റ് വച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ജയസൂര്യ നായകനായി എത്തുന്ന വെള്ളം എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ളതിനാലാണ് സംയുക്ത മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ ഗായത്രി അരുണാണ് മറ്റൊരു നായിക. ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം നാല്‍പ്പത്തിയൊന്നാണ് നിമിഷയുടെ അടുത്ത റിലീസ് ചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക