Image

ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ

Published on 31 October, 2019
ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ

ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന, തികഞ്ഞ ഭക്ഷണപ്രിയനായ മോഹന്‍ലാലിനെ കുറിച്ച് സിനിമാ ലോകത്തെ താരങ്ങള്‍ പലപ്പോഴും അഭിമുഖങ്ങളില്‍ വാചാലരാകാറുണ്ട്. ഭക്ഷണപ്രിയന്‍ മാത്രമല്ല, നല്ലൊരു ഷെഫ് കൂടിയാണ് മോഹന്‍ലാല്‍ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. രാത്രി അത്താഴത്തിന് വിഭവങ്ങള്‍ ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചു.

അദ്ദേഹം നല്ല കുക്കാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലര്‍ത്തുന്നു അദ്ദേഹം'  എന്നാണ് സുപ്രിയയുടെ മറുപടി. നാടന്‍ ചെമ്മീന്‍, കണവ പൊരിച്ചത്, ഉണക്കമീന്‍ തുടങ്ങീ സ്വാദിഷ്ടമായ നിരവധി വിഭവങ്ങളാണ് ഷെഫ് മോഹന്‍ലാല്‍ ഒരുക്കിയതെന്നും സുപ്രിയ പറയുന്നു. ലൂസിഫര്‍ ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ കുടുംബവുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക