Image

പൃഥ്വിരാജിന്റെ എമ്പുരാന്‍ ചിത്രീകരണം 2021 ല്‍

Published on 31 October, 2019
പൃഥ്വിരാജിന്റെ എമ്പുരാന്‍ ചിത്രീകരണം 2021 ല്‍

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സിംവിധാനവും നിര്‍വ്വഹിക്കുന്ന അയ്യപ്പനും കോശിയും പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജ് മൂന്ന് മാസം അവധിയെടുക്കും. ബ്ലസിയുടെ ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടിയാണിത്. അട്ടപ്പാടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന അയ്യപ്പനും കോശിയും നവംബര്‍ മധ്യത്തോടെ പാലക്കാടേക്ക് ഷിഫ്റ്റ് ചെയ്യും. നവംബര്‍ ഒടുവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.

ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൃഥ്വിരാജ് ഒരു ചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടില്ല. ബെന്യാമിന്റെ ആടുജീവിതത്തെ അധികരിച്ച് ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് കുട്ടനാട്ടിലായിരുന്നു നടന്നത്. അടുത്ത മാര്‍ച്ചിലാണ് ആടുജീവിതത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങുന്നത്. നൂറുദിവസത്തോളം ചിത്രീകരണമുണ്ടാകും

ആടുജീവിതത്തിന് ശേഷം നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് പൃഥ്വിരാജ് ഡേറ്റ് നല്‍കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് സഹസംവിധായകനായിരുന്നു ഇര്‍ഷാദ് പെരാരി. അതിന് ശേഷം രതീഷ് അമ്പാട്ട് മുരളി ഗോപി ടീമിന്റെ ചിത്രത്തില്‍ പൃഥ്വി അഭിനയിക്കും. 

നവാഗതനായ എസ് മഹേഷിന്റെ കാളിയന്‍, ഷാജി കൈലാസിന്റെ കടുവ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിയുടെ മഹാവിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളിലേക്ക് കടക്കും. 2021ല്‍ ചിത്രീകരണം ആരംഭിക്കുന്ന എമ്പുരാന്‍ 2022 മാര്‍ച്ച് 28ന് തീയറ്ററുകളിലേക്കെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക