Image

ദിലീപ്- ആസിഫ് അലി ചിത്രം! പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്, സത്യാവസ്ഥ വെളിപ്പെടുത്തി താരം

Published on 31 October, 2019
ദിലീപ്- ആസിഫ് അലി ചിത്രം! പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്, സത്യാവസ്ഥ വെളിപ്പെടുത്തി താരം

ആസിഫ് അലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ദീലീപ് നായകനാകുന്നു എന്നു തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദിലീപിനെ നായകനാക്കി ആസിഫ് അലി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷിയാണെന്നും, നവംബറോട് കൂടി ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തെത്തുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ഇപ്പോഴിത ഇതിന്റെ സത്യവസ്ഥ പുറത്തു വന്നിരിക്കുകയാ‌ണ്.


പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് ആസിഫ് അലിയോട് ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എന്നാല്‍ അങ്ങനെയൊരു പ്രോജക്‌ട് ചര്‍ച്ചയില്‍ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങള്‍ മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി. അതേസമയം ജോഷി - ദീലീപ് കൂട്ട്കെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിന്‍ ജാഫറാകും ഈ ചിത്രം നിര്‍മിക്കുക.


ഒരുപിടി മികച്ച ദിലീപ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 3ഡി ചിത്രമായ പ്രെഫസര്‍ ഡിങ്കന്‍, ജാക്ക് ഡാനിയല്‍, മൈ സാന്റാ എന്നീ ചിത്രങ്ങളാണ് ഓദ്യോഗികമായി പ്രഖ്യാപിച്ച ദിലീപ് ചിത്രങ്ങള്‍. പ്രെഫസര്‍ ഡിങ്കന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട് . പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ജാക്ക് ഡാനിയല്‍. തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയും താരത്തിനോടൊപ്പം പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക