Image

ഇഷാനി കൃഷ്ണകുമാര്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നു

Published on 30 October, 2019
ഇഷാനി കൃഷ്ണകുമാര്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നു

നടന്‍ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണകുമാറിന്റെ സഹോദരിയുമായ ഇഷാനി കൃഷ്ണയും അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നു . മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം.

കേരളാ മുഖ്യ മന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. നിഷാദ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക