Image

ജീവിതത്തിലും ഷാരൂഖ് ഖാന്‍ ഹീറോ തന്നെ, താരത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് ഐശ്വര്യ റായിയുടെ മാനേജരുടെ ജീവന്‍

Published on 30 October, 2019
ജീവിതത്തിലും ഷാരൂഖ് ഖാന്‍ ഹീറോ തന്നെ, താരത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് ഐശ്വര്യ റായിയുടെ മാനേജരുടെ ജീവന്‍

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താനൊരു ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. വലിയൊരു അപകടത്തില്‍ നിന്ന് ഐശ്വരാ റായി ബച്ചന്റെ മാനേജരായ അര്‍ച്ചന സദാനന്ദന്റെ ജീവന്‍ രക്ഷപ്പെട്ടത് ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിക്കിടെയായിരുന്നു സംഭവം.

ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരി ഖാനൊപ്പമാണ് പാര്‍ട്ടിക്കെത്തിയത്. പരിപാടിക്കിടെ അര്‍ച്ചനയുടെ ലഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. പെട്ടെന്നുള്ള തീപിടുത്തത്തില്‍ എല്ലാവരും പകച്ചു നില്‍ക്കുമ്ബോള്‍ ഷാരൂഖ് ഓടി അര്‍ച്ചനയ്ക്കരികിലെത്തി. തുടര്‍ന്ന് ഒരു ജാക്കറ്റ് ഉപയോഗിച്ച്‌ തീയണയ്ക്കുകയായിരുന്നു.

ചെറിയ രീതിയില്‍ ഷാരൂഖിന് പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് അര്‍ച്ചനയെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ താരത്തിനുണ്ടായിരുന്നുള്ളുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അര്‍ച്ചനയെ ഉടന്‍ തന്നെ മുംബയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അമിതാഭ് ബച്ചന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക