Image

മലയാളികളുടെ സിനിമകാണല്‍ ശീലത്തിനെതിരെ അടൂര്‍

Published on 29 October, 2019
മലയാളികളുടെ സിനിമകാണല്‍ ശീലത്തിനെതിരെ അടൂര്‍

തിരുവനന്തപുരം: സിനിമാ ആസ്വാദന സംസ്‌കാരം മലയാളികളുടെ താഴ്ന്ന് പോയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ഡിജിറ്റല്‍ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവര്‍ പോലും സിനിമ എടുക്കുന്നുവെന്നും അടൂര്‍ പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പും വിമെന്‍സ് കോളേജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ചലചിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തീയറ്ററില്‍ പോയി കാണുന്നവരായി മലയാളി പ്രേക്ഷകര്‍ മാറി. ബിഎയും എംഎയും നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് സിനിമയെടുക്കാന്‍ ചലചിത്രകലയുടെ സാങ്കേതിക വിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലേയും ലോകത്തേയും മികച്ച സിനിമകള്‍ കാണാതെയും ഒരു തരത്തിലെ അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാ പിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇത് കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഫലം. ആരും കാണാന്‍ വന്നില്ലെങ്കില്‍ ആക്ഷേപം കാണികള്‍ക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കില്‍ ആര്‍ട്ട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്' അടൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക