Image

കേരളത്തിലെ പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പോലീസിനും അഭിവാദ്യം; മാവോയിസ്റ്റ് വേട്ടയെ പരിഹസിച്ച് ജോയ് മാത്യു

Published on 29 October, 2019
കേരളത്തിലെ പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പോലീസിനും അഭിവാദ്യം; മാവോയിസ്റ്റ് വേട്ടയെ പരിഹസിച്ച് ജോയ് മാത്യു


പാലക്കാട് അഗളി മഞ്ചക്കണ്ടിയില്‍ മാവോവാദികള്‍കള്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കേരളാ പോലീസിനേയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്.' രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍' ചെയ്ത മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ചതിന് ചെഗുവേരയുടെ പേരിലാണ് ജോയ്മാത്യു അഭിവാദ്യം അര്‍പ്പിക്കുന്നത്.

ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍.

കേരളത്തിലെ പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പോലീസിനും അഭിവാദ്യം; മാവോയിസ്റ്റ് വേട്ടയെ പരിഹസിച്ച് ജോയ് മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക