Image

ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി; ലാല്‍ സഞ്ജയ് ദത്ത് ചിത്രത്തിനു പിന്നിലെ രഹസ്യം

Published on 28 October, 2019
ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി; ലാല്‍ സഞ്ജയ് ദത്ത് ചിത്രത്തിനു പിന്നിലെ രഹസ്യം
മോഹന്‍ലാലും സഞ്ജയ് ദത്തും ഒരേ ഫ്രയിമില്‍ നില്‍ക്കുന്ന ചിത്രം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്തെത്തിയിട്ടിട്ട് അധിക ദിവസം ആവുന്നില്ല. എന്നാല്‍ ചിത്രത്തിന് പിന്നാലെ ആരാധകരും സിനിമാ ലോകവും പലതും ഊഹിച്ച് കൂട്ടിയിരുന്നു. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലാണോ, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലാണോ, അതോ ലാലിന്റെ അടുത്ത ചിത്രമായ ബിഗ് ബ്രദറിലാണോ? ഇതൊക്കെയായിരുന്നു ആകാംഷ നിറഞ്ഞ ചോദ്യങ്ങള്‍.

പണ്ടൊരിക്കല്‍ മോഹല്‍ലാല്‍ സഞ്ജയ്ക്ക് പിന്തുണയര്‍പ്പിച്ച അവസരവും പ്രേക്ഷകര്‍ മറന്നില്ല. മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ശേഷം പുറത്ത് വന്ന സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാന്‍ നമ്മുടെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഒടുവില്‍ ബിഗ് ബ്രദര്‍ സംവിധായകന്‍ തന്നെ ഈ ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കിയിയിരിക്കുകയാണ്. ഷൂട്ടിങ്ങിനായ ബിഗ് ബ്രദര്‍ സംഘം മൈസൂരില്‍ താമസിച്ച ഹോട്ടലിലാണ് തീര്‍ത്തും യാദൃശ്ചിമായി സഞ്ജയ് ദത്തും കൂട്ടരും എത്തുന്നത്. സഞ്ജയ് മലയാള സിനിമ സംഘത്തിന് ഒരു പാര്‍ട്ടി ഒരുക്കുകയും ചെയ്തു. തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലാല്‍ ഒപ്പം ചേര്‍ന്നു. ആലിയ ഭട്ടും മഹേഷ് ഭട്ടും അവിടെ താമസക്കാരായി ഉണ്ടായിരുന്നെന്നും സിദ്ധിഖ് വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക