Image

അഹാനയുടെ അനുജത്തി ഇഷാനിയും സിനിമ രംഗത്തേക്ക്

Published on 28 October, 2019
അഹാനയുടെ അനുജത്തി ഇഷാനിയും സിനിമ രംഗത്തേക്ക്

അഭിനയ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമ രംഗത്തേക്ക്. ലുക്കാ, പതിനെട്ടാം പാടി ചിത്രങ്ങളിലെ നായിക അഹാന കൃഷ്ണയുടെ അനുജത്തി ഇഷാനിയാണ് മമ്മൂട്ടി ചിത്രം 'വണ്ണി'ലൂടെ അഭിനയ രംഗത്തേക്ക് കാലുകുത്തുന്നത്.

നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ഇഷാനി.ഏറ്റവും ഇളയ മകളായ ഹന്‍സികയും സിനിമയില്‍ എത്തിക്കഴിഞ്ഞു. ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു ഹന്‍സികയുടെ അരങ്ങേറ്റം.

ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്മാര്‍ ആണ് തിരക്കഥ. ചിത്രീകരണം ആരംഭിച്ചു.

ഗായത്രി അരുണ്‍, സംയുക്ത മേനോന്‍ എന്നിവരാണ് മറ്റു നായികമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക