Image

വണ്ണില്‍ കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി

Published on 28 October, 2019
വണ്ണില്‍ കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി

കേരളത്തിന്റെ മുഖ്യമന്ത്രി ആയി മമ്മൂട്ടി എത്തുന്ന ചിത്രമാണ് വണ്‍. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകന്‍ സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മിനിസ്‌ക്രീനിലെ സൂപ്പര്‍ താരം ഗായത്രി അരുണും, സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ . 


എഡിറ്റര്‍ നിഷാദ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്‌ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക