Image

പല മലയാള സിനിമകളിലും വേണ്ടെന്നു വച്ചിട്ടുണ്ട്. അതിന്റെ കാരണം ഇതാണ്" തമിഴ്നടന്‍ കാര്‍ത്തി മനസ്സുതുറക്കുന്നു.

Published on 28 October, 2019
പല മലയാള സിനിമകളിലും വേണ്ടെന്നു വച്ചിട്ടുണ്ട്. അതിന്റെ കാരണം ഇതാണ്" തമിഴ്നടന്‍ കാര്‍ത്തി മനസ്സുതുറക്കുന്നു.

തമിഴിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള നടനാണ് കാര്‍ത്തി. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കാര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇങ്ങ് കേരളത്തിലും ലഭിക്കുന്നത്. ആയിരത്തില്‍ ഒരുവന്‍, പയ്യാ, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളെല്ലാം തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും വലിയ ഹിറ്റുകള്‍ നേടിയതാണ്.


ഏതൊരു അന്യഭാഷാ നടനും കേരളത്തില്‍ വരുമ്ബോള്‍ കേള്‍ക്കാന്‍ ഇടയുള്ള സ്ഥിരം ചോദ്യമാണ് 'എന്നാണ് മലയാളത്തില്‍ ഒരു സിനിമ' എന്നത് സ്ഥിരം ക്ലീഷേ ഉത്തരങ്ങള്‍ നല്‍കി എല്ലാ നടീനടന്മാരും ഒഴിഞ്ഞു മാറുമ്ബോള്‍ കാര്‍ത്തി അക്കാര്യത്തില്‍ നിന്നും വളരെ വ്യത്യസ്തനാവുകയാണ്.കൃത്യവും വ്യക്തവുമായ രീതിയില്‍ തന്നെ എന്തുകൊണ്ട് താന്‍ ഒരു മലയാള ചിത്രത്തില്‍ ഇതുവരെ അഭിനയിച്ചില്ല എന്നതിന് കാരണം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കൈദി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം കേരളത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം തനിക്ക് ലഭിച്ച മലയാള സിനിമകളെ കുറിച്ചും അത് തിരസ്കരിക്കാനുള്ള കാരണത്തെക്കുറിച്ചും വിശദീകരിച്ചത്. 


അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : "മലയാളത്തില്‍ നിന്നു ഒട്ടേറെ കഥകള്‍ കേള്‍ക്കുന്നുണ്ട്. എല്ലാം തമിഴില്‍ കൂടി പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കഥ പറയുന്നത്.തമിഴ്നാട്ടില്‍ ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്നു കൂടി ചിന്തിക്കേണ്ടി വരുമ്ബോഴാണ് പല പ്രോജെക്ടുകളും ഉപേക്ഷിക്കേണ്ടി വരുന്നത്. നടിമാര്‍ മറ്റു ഭാഷകളില്‍ എളുപ്പത്തില്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കൈതി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് കേരളത്തിലെത്തിയപ്പോള്‍ ആണ് അദ്ദേഹം ചോദ്യം നേരിടേണ്ടി കാണാറുണ്ട്".


"എന്നെ സംബന്ധിച്ചു അത് അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തില്‍ മാത്രം റീലീസ് ആവുന്ന നല്ലൊരു സിനിമയിലേക്ക് ക്ഷണിച്ചാല്‍ തീര്‍ച്ചയായും ചെയ്യും". കാര്‍ത്തിയുടെ ഈ പ്രതികരണത്തിന് വളരെ വലിയ ന്യായം ഉണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഒരു മലയാളിയായി തന്നെ പൂര്‍ണമായും ഒരു മലയാള സിനിമയുടെ ഭാഗമാവുക ഏതാ കാര്‍ത്തിയുടെ ആഗ്രഹം എത്രയും വേഗം സഫലമാകട്ടെ എന്ന് തന്നെയാണ് മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയതായി പുറത്തിറങ്ങിയ കൈദി എന്ന ചിത്രത്തിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക