Image

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ നായിക സ്ഥാനം സുരഭിക്ക് നഷ്ടമായതിങ്ങനെ

Published on 27 October, 2019
സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ നായിക സ്ഥാനം സുരഭിക്ക് നഷ്ടമായതിങ്ങനെ

വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും പാത്രമായെങ്കിലും തന്റേതായ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി സിനിമകള്‍ കുറഞ്ഞ ബഡ്ജറ്റില്‍ സന്തോഷ് പണ്ഡിറ്റ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. 2011 ഒക്ടോബര്‍ 21ന് റിലീസ് ചെയ്ത സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് കൃഷ്ണനും രാധയും. സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യചിത്രമായ 'കൃഷ്ണനും രാധ'യിലും നായികയാകാന്‍ ക്ഷണിച്ചത് ഒരു ദേശീയ അവാര്‍ഡ് ജേതാവിനെയായിരുന്നു

നിരവധി സിനിമകളില്‍ സാന്നിദ്ധ്യം അറിയിച്ച സുരഭി ലക്ഷ്മി ആയിരുന്നു ഈ താരം. എന്നാല്‍ 2011ല്‍ പണ്ഡിറ്റ്, കൃഷ്ണനും രാധയും ആലോചിക്കുമ്പോള്‍ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നില്ല. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരഭി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. '' എന്റെ നാട്ടില്‍ സിനിമാക്കാരി എന്നു പറയാന്‍ ഞാന്‍ മാത്രമേയുള്ളൂ. പിന്നെ ഉള്ളത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷേട്ടന്‍ എന്റെ നല്ല സുഹൃത്താണ്. കൃഷ്ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി നായികയായി വിളിച്ചത്. അപ്പോള്‍ കാലടിയടില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അതുകൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്''  സുരഭി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക