Image

സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജോക്കര്‍! ഇതുവരെ വാരിക്കൂട്ടിയത് കോടികള്‍

Published on 27 October, 2019
സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജോക്കര്‍! ഇതുവരെ വാരിക്കൂട്ടിയത് കോടികള്‍

അമേരിക്കന്‍ സൈക്കോളേജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ജോക്കര്‍' തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. റ്റോഡ് ഫിലിഫ് ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യ ആഴ്ചകളിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ യുഎസില്‍ ആര്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ജോക്കറിന് ലഭിച്ചത്. തിയറ്ററുകളിലേക്ക് എത്തിയിട്ടും സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

എന്നാലിപ്പോള്‍ ആര്‍ റേറ്റഡ് സിനിമകളുടെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡ് ജോക്കര്‍ തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 771.28 മില്യണ്‍ (5463 കോടിയിലധികം) ഡോളറാണ് ജോക്കറിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഡിസി കോമിക്‌സിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ജോക്കറും ഇടം നേടിയിരിക്കുകയാണ്.

ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. വോക്കീന്‍ ഫീനിക്‌സാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തിയിരിക്കുന്നത്. ബാറ്റ്മാന്റെ കഥ പറഞ്ഞെത്തിയ 'ദി ഡാര്‍ക്ക് നൈറ്റ്' എന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിലെ വില്ലനായിരുന്നു ജോക്കര്‍. പിന്നീട് ജോക്കറിന്റെ ജീവിതം പറഞ്ഞ് കൊണ്ടായിരുന്നു പുതിയ സിനിമ ഒരുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക