Image

മുന്തിരിമൊഞ്ചനിലെ പുതിയ പോസ്റ്റര്‍ പുറത്ത്

Published on 27 October, 2019
മുന്തിരിമൊഞ്ചനിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജിത് നമ്ബ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോപിക അനില്‍ ആണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്ബ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

മുന്തിരിമൊഞ്ചനിലെ പുതിയ പോസ്റ്റര്‍ പുറത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക