Image

മോഹന്‍ലാല്‍-സിദ്ധിഖ് ടീമിന്റെ ബിഗ്ബ്രദര്‍; ദീപാവലി സ്‌പെഷ്യല്‍ പോസ്റ്റര്‍

Published on 27 October, 2019
മോഹന്‍ലാല്‍-സിദ്ധിഖ് ടീമിന്റെ ബിഗ്ബ്രദര്‍; ദീപാവലി സ്‌പെഷ്യല്‍ പോസ്റ്റര്‍
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒരുമിക്കുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തോക്കുമെന്തി നില്‍ക്കുന്ന ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ദീപാവലി സ്‌പെഷ്യല്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരന്മാരായി അനൂപ് മേനോനും ജൂണിലെ ഒരു നായകന്‍ സര്‍ജാനോ ഖാലീദും എത്തുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ബിഗ് ബ്രദറിലുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക