Image

മാമാങ്കം സെറ്റില്‍ താരങ്ങള്‍ക്കൊപ്പം നായികയുടെ ടിക് ടോക്ക്: വൈറലായി വിഡിയോകള്‍

Published on 26 October, 2019
മാമാങ്കം സെറ്റില്‍ താരങ്ങള്‍ക്കൊപ്പം നായികയുടെ ടിക് ടോക്ക്: വൈറലായി വിഡിയോകള്‍


സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രം പറയാനെത്തുകയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം. ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. ഇന്ത്യന്‍ നെറ്റ്‌ബോല്‍ ടീമിനെ നയിക്കുകയും ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് പ്രാച്ചി. ഇപ്പോഴിതാ മാമാങ്കം സെറ്റില്‍ നിന്നുള്ള പ്രാച്ചിയുടെ രസകരമായ ടിക് ടോക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മാമാങ്കത്തെ പ്രാച്ചി വിശേഷിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് പ്രാച്ചി പറയുന്നത്. നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് താനെന്നും അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരു അഭിമുഖത്തില്‍ പ്രാച്ചി പറഞ്ഞിരുന്നു.

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക