Image

വൈ.എസ്.ആറിന് ശേഷം കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി

Published on 26 October, 2019
വൈ.എസ്.ആറിന് ശേഷം കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി


മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി പ്രേക്ഷകരെ വിമയിപ്പിച്ചതിന് പിന്നാലെ കേരള മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. സിനിമയുടെ പ്രമേയം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.  അതേസമയം വെറും രാഷ്ട്രീയ സിനിമ മാത്രമായിരിക്കില്ല ഒരു കുടുംബ കഥകൂടിയാവും ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്.

'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വണ്‍ സംവിധാനം ചെയ്യുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയില്‍ മമ്മൂട്ടി വേഷമിടുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണ  വണ്ണിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഏറെ നാളത്തെ രാഷ്ടീയ പരിചയസമ്പത്തുകൊണ്ട് നിരവധി പദവികള്‍ വഹിച്ച ചന്ദ്രന്‍ കേരള മുഖ്യമന്ത്രിയാവുന്നതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലമാണെങ്കില്‍ കൂടിയും ശക്തമായ കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രം കൂടിയായിരിക്കും ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക