Image

ആ മോഹന്‍ലാല്‍ ചിത്രം വൈകാന്‍ കാരണം മമ്മൂട്ടി?!

Published on 26 October, 2019
ആ മോഹന്‍ലാല്‍ ചിത്രം വൈകാന്‍ കാരണം മമ്മൂട്ടി?!

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹന്‍ലാലിനു സമ്മാനിച്ചത് സംവിധായകന്‍ വൈശാഖ് ആണ്. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ വൈശാഖ്. ഇതിനുശേഷം മധുരരാജ എന്ന മെഗാപടവും വൈശാഖ് സംവിധാനം ചെയ്തു. മോഹന്‍ലാലിന്റെ ആദ്യ നൂറ് കോടി ചിത്രമായിരുന്നു പുലിമുരുകനെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാണ് മധുരരാജ. രണ്ടിനും പിന്നില്‍ വൈശാഖ് എന്ന ഹിറ്റ്മേക്കര്‍.


ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ സിനിമ ഉടന്‍ ഉണ്ടാകില്ലെന്നാണ് പുതിയ അറിയിപ്പ്. അതിനിടയിലാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നത്. ഇതോടെ മോഹന്‍ലാല്‍ ചിത്രം വൈകാന്‍ കാരണം മമ്മൂട്ടിയാണെന്നും ഈ ചിത്രത്തിനായി വൈശാഖ് മോഹന്‍ലാല്‍ ചിത്രം പിന്നീടത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചില കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.


എന്നാല്‍, വൈശാഖ് - മോഹന്‍ലാല്‍ ചിത്രം വൈകാന്‍ കാരണം അദ്ദേഹത്തിന്റെ തന്നെ ഡേറ്റ് പ്രശ്നമാണ്. താന്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെ എമ്ബുരാനിലേക്ക് കടക്കാനാണ് മോഹന്‍ലാലിന്റെ നിലവിലെ പ്ലാന്‍. ഇതിനു ശേഷം മാത്രമേ വൈശാഖ് ചിത്രം ഉണ്ടാവുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക