Image

ഗ്രാൻഡ് ഓപ്പണിങ് : യു ജി എം സിനിമാസ് , ആശംസകളുമായി ലാലേട്ടനും ,പൃഥ്വിയും

Published on 24 October, 2019
ഗ്രാൻഡ് ഓപ്പണിങ് : യു ജി എം സിനിമാസ് , ആശംസകളുമായി ലാലേട്ടനും ,പൃഥ്വിയും

യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ (യു ജി എം) അത്യാധുനിക മുൾട്ടിപ്ലസ് തിയേറ്റർ ഏറ്റുമാനൂരിൽ. തിയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് നാലു മണിക്ക് നടക്കും. ഗ്രാൻഡ് ഓപ്പണിംഗിന് ആശംസകളുമായി മോഹൻലാലും പൃഥ്വിരാജും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിനിമ പ്രവർത്തകർ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ചിത്രമായി വിജയ് ചിത്രം ബീഗിൽ പ്രദർശിപ്പിക്കും. എം പി ജോസ് കെ മാണി , എം എൽ എ സുരേഷ് കുമാർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

 

 

2 കെ ദൃശ്യമികവിലുള്ള പ്രോജെക്ടറുകൾ പ്രവർത്തിക്കുന്ന 2തിയേറ്ററുകളിൽ 360 സീറ്റുകളും 4 കെ പ്രൊജക്ടർ പ്രവർത്തിക്കുന്ന പ്രധാന തിയേറ്ററിൽ 270 സീറ്റുമാണുള്ളത്. 7.1 ചാനലിന്റെ ശബ്ദ സംവിധാനവും 45ചാനൽ ഡോൾബി അറ്റ്മോസ് ശബ്ദം സംവിധാനവുമാണ് തിയേറ്ററിലുള്ളത്. തെളിമയുള്ള സ്‌ക്രീനിൽ നേർകാഴ്ച പോലെ സിനിമ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് 4കെ ദൃശ്യ മികവും 45 ചാനൽ അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയേറ്ററിന്റെ പ്രത്യേകത

ഗ്രാൻഡ് ഓപ്പണിങ് : യു ജി എം സിനിമാസ് , ആശംസകളുമായി ലാലേട്ടനും ,പൃഥ്വിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക