Image

"ആനയും കുതിരയും പടയാളികളും" മാമാങ്കത്തിന്റെ ഗംഭീര മേക്കിങ് വിഡിയോ

Published on 24 October, 2019
"ആനയും കുതിരയും പടയാളികളും" മാമാങ്കത്തിന്റെ ഗംഭീര മേക്കിങ് വിഡിയോ

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ മാമാങ്കത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ് മേക്കിങ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. വിഡിയോയുടെ ഒടുവിൽ രാജകീയ വരവിൽ മമ്മൂട്ടിയും എത്തുന്നു.

ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥയാണ് മാമാങ്കം പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ട് നിർമിച്ച കൂറ്റൻ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്.

 

mamangam-making-video

 

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രം നവംബർ അവസാനം തിയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക