Image

'എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു', കടലാസ്‌ കത്തിച്ച്‌ ഷെയ്‌ന്‍ നിഗം

Published on 24 October, 2019
'എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു', കടലാസ്‌ കത്തിച്ച്‌ ഷെയ്‌ന്‍ നിഗം
നിര്‍മാതാവ്‌ ജോബി ജോര്‍ജ്ജും ഷെയ്‌ന്‍ നിഗവുമായുള്ള പ്രശ്‌നത്തിന്‌ പരിഹാരമായി. ഇതോടെ കടലാസ്‌ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌ നടന്‍ ഷെയ്‌ന്‍ നിഗം രംഗത്തെത്തി. `എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു, എല്ലാവര്‍ക്കും നന്ദി, സ്‌നേഹം'; എന്ന്‌ പറയുന്നുണ്ട്‌ താരം വീഡിയോയില്‍. 

ഫേസ്‌ബുക്കിലൂടെയാണ്‌ താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്‌. സോള്‍വ്‌ഡ്‌, വണ്‍ ലവ്‌ എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ വീഡിയോ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

 `എല്ലാ ഇഷ്യൂസും കഴിഞ്ഞു. താങ്ക്യു സോ മച്ച്‌! എല്ലാവരോടും നന്ദി, സ്‌നേഹം' എന്നാണ്‌ വീഡിയോയില്‍ പറയുന്നത്‌. വീഡിയോയ്‌ക്ക്‌ താഴെ നിരവധിപ്പേരാണ്‌ ഷെയ്‌നിന്‌ പിന്തുണയുമായി എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക