Image

എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്

Published on 23 October, 2019
എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്
2019 ഇമലയാളി സാഹിത്യ അവാര്‍ഡുകള്‍/ഇംഗ്‌ളീഷിലുള്ള രചനകളും പരിഗണിക്കും.

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കായി ഇ മലയാളി പ്രതിവര്‍ഷം നല്‍കാറുള്ള അവാര്‍ഡിനര്‍ഹരാകുവാന്‍ എഴുത്തുകാര്‍ അവരുടെ രചനകള്‍ അയച്ചുകൊണ്ടിരിക്കുക.  2019 ലെ അവാര്‍ഡു വിവരങ്ങള്‍ 2020 ജനുവരിമാസത്തില്‍ പ്രസിദ്ധം ചെയ്യും.  2019 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന രചനകളാണ് അവാര്‍ഡിനായി പരിഗണിക്കുക.  കഥ, കവിത, ലേഖനം, ജനപ്രിയ എഴുത്തുകാരന്‍,എന്നീ അവാര്‍ഡുകള്‍ക്ക് പുറമെ പ്രത്യേക അംഗീകാരങ്ങളും ബഹുമതികളും പരിഗണിക്കുന്നതാണ്. കുടാതെ   ഇംഗളീഷിലുള്ള രചനകളും അംഗീകാരങ്ങള്‍ക്കായി പരിഗണിക്കും.

ഈ വര്‍ഷം ഇ മലയാളിയില്‍ എഴുതുന്ന എല്ലാ എഴുത്തുകാരെയും (അമേരിക്കന്‍ മലയാളി എഴുത്തുകാരെ മാത്രമല്ല) അവരുടെ രചനയുടെ അടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ക്കായി പരിഗണിക്കാന്‍ പത്രാധിപസമിതി ആലോചിക്കുന്നുണ്ട്.

എല്ലാ എഴുത്തുകാരും അവരുടെ നല്ല രചനകള്‍ അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കുക.

സ്‌നേഹത്തോടെ,
ജോര്‍ജ് ജോസഫ് & പ്രവര്‍ത്തനസമിതി


Join WhatsApp News
ജോസഫ് നമ്പിമഠം 2019-10-27 15:54:54
എഴുത്തുകാരെയും, സാഹിത്യ കൃതികളെയും, പ്രോത്സാഹിപ്പിക്കുന്ന 
ഈ മലയാളിയുടെ പ്രവർത്തനങ്ങൾ അനുമോദനം അർഹിക്കുന്നു. വിജയാശംസകൾ നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക